കോട്ടയം: കോട്ടയം ഭാരത് ആശുപത്രിക്കെതിരെ ഒരു വിഭാഗം നഴ്സുമാര്‍ നടത്തുന്ന സമരത്തിനും ഗൂഡാലോചനയ്ക്കുമെതിരെ തിരുനക്കരയിലെ പൗരാവലിയുടെ നേതൃത്വത്തിലുള്ള ഭാരത് ആശുപത്രി സംരക്ഷണ സമിതി ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. ഭാരത് ആശുപത്രിയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഹോസ്പിറ്റല്‍ സംരക്ഷണസമിതി ഇന്നലെ വൈകുന്നേരം അഞ്ച് മണിയ്ക്ക് യോഗം ചേര്‍ന്നു. 50 ദിവസത്തിലധികമായി തുടരുന്ന സമരത്തില്‍ സ്ഥാപനത്തിനെതിരെ അസത്യവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ആശുപത്രി സംരക്ഷിക്കേണ്ടത് കോട്ടയം നിവാസികളുടെ കടമയാണെന്നും സംരക്ഷണ സമിതി കണ്‍വീനര്‍ പിഎന്‍കെ പിള്ള പറഞ്ഞു.
ആശുപത്രിയെ സ്നേഹിക്കുന്ന ആയിരങ്ങള്‍ തങ്ങി നിറഞ്ഞ വേദിയിലായിരുന്നു ആശുപത്രി സംരക്ഷണ സമിതിയുടെ ആദ്യ യോഗം. ഇന്നലെ വൈകീട്ട് അഞ്ചരയോടെ തിരുനക്കരയിലെ ഐശ്വര്യ ഹോട്ടലിനു സമീപത്ത് ചേര്‍ന്ന യോഗത്തില്‍ ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ റസിഡന്‍സ് അസോസിയോഷന് പ്രതിനിധികള്‍ വരെയുള്ളവര്‍ പങ്കെടുത്ത് ആശുപത്രിക്ക് പിന്തുണ അര്‍പ്പിച്ചു.
മികച്ച രീതിയില്‍ ആതുരസേവനം നടത്തുന്ന ആശുപത്രിയെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ കൂട്ടായ്മയും, പ്രചാരണവും നടത്താന്‍ ജനകീയമായ ഇടപെടലുണ്ടാകുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു. അശുപത്രിക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത് വന്‍ ഗൂഡാലോചനയാണ്. ആശുപത്രിക്കെതിരെ അവകാശ സമരങ്ങള്‍ എന്ന പേരില്‍ അപക്വമതികളായ ഒരു കൂട്ടം ആളുകളാണ് ഇപ്പോള്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍, തിരുനക്കരയിലും ചുറ്റുവട്ടത്തുമുള്ളവര്‍ മാത്രമല്ല, ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പതിനായിരങ്ങളാണ് പ്രതിദിനം ആശുപത്രിയിലേക്ക് എത്തുന്നത്. കുറഞ്ഞ ചിലവില്‍ അത്യാധുനീക സൗകര്യങ്ങളോടെ ചികിത്സ ഒരുക്കുന്ന ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമം നടത്തുന്നതിനു പിന്നില്‍ നിഗൂഢ ശക്തികളാണെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ആശുപത്രിയെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ തിരുനക്കരയിലെ ആശുപത്രിയെ സ്നേഹിക്കുന്ന നല്ലവരായ നാട്ടുകാരുടെ കൂട്ടായ്മയായ ആശുപത്രി സംരക്ഷണ സമിതി ഒപ്പമുണ്ടാകുമെന്നും സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒറ്റക്കെട്ടായി പ്രതിജ്ഞ ചെയ്തു.
യോഗത്തില്‍ ആശുപത്രി സംരക്ഷണ സമിതി ചെയര്മാന് പി എന്‍ കെ പിള്ള അദ്ധ്യക്ഷത വഹിച്ചു. കൂടാതെ ജനപ്രതിനിധികളടക്കം ഒട്ടേറെ പേര് യോഗത്തില്‍ പങ്കെടുത്തു.
Discussion about this post