അഹമ്മദാബാദ്: ഗുജറാത്തില്‍ വിശ്വസ്തനായ ഒരു പ്രദേശിക നേതാവ് പോലും കോണ്‍ഗ്രസിനില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി. കഴിവും വിശ്വാസ്യതയുമുള്ള പ്രദേശിക നേതാക്കളുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഈ പ്രചാരണത്തിന് രാഹുല്‍ ഗാന്ധിക്കു തന്നെ ഇറങ്ങേണ്ടി വരില്ലായിരുന്നവെന്നും വിജയ് റുപാനി പരിഹസിച്ചു. ആനന്ദില്‍ നടക്കുന്ന ദേശിയ ക്ഷീര വികസന ബോര്‍ഡിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ചത്.
ഒരു കോണ്ഗ്രസുകാരന് പോലും ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നര്‍മദയില്‍ പണിത സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് ഗേറ്റ് സ്ഥാപിക്കാന്‍ യുപിഎ സര്‍ക്കാര്‍ കാലതാമസം വരുത്തിയത് എന്തുകൊണ്ടാണെന്നും, യുപിഎ ഭരണ കാലത്ത് രാജ്യത്ത് നടത്തിയ അഴിമതിയെ കുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ രാഹുല്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് രാജ്യത്ത് നടത്തിയ ദുര്‍ഭരണത്തിന്റെ ഫലമാണ് രാജ്യത്തെ തൊഴിലില്ലായ്മയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ ഉണ്ടായ തൊഴിലില്ലായ്മയെ മറികടക്കാന്‍ യുപിഎ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് യുവാക്കളോട് രാഹുല്‍ പറയണമെന്നും റുപാനി ആവശ്യപ്പെട്ടു.
Discussion about this post