ഡല്‍ഹി: അഖിലയുടെ മതംമാറ്റ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് പൂര്‍ണസംരക്ഷണചുമതലയെന്ന് പറയാനാകില്ല. 24 വയസുള്ള അഖിലയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കും.
അച്ഛന് മാത്രമായി മകളുടെ സംരക്ഷണം അവകാശപ്പെടാനാവില്ലെന്നും ചീഫ് ജസ്‌റ്റിസ് ദീപ്ക മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അഖിലയെ വിവാഹം കഴിച്ചിരുന്ന ഷഫീൻ ജഹാൻ തനിക്കെതിരെയുള്ള എൻ.ഐ. എ അന്വേഷണം നിറുത്തണമെന്നും അഖിലയെ കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം അഖില കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. സംസ്ഥാന വനിതാ കമ്മീഷന്‍ അഖിലകേസില്‍ കക്ഷി ചേര്‍ന്നു.
Discussion about this post