Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിന് ഐഎസ് ബന്ധമെന്ന് കേന്ദ്രത്തിന് എന്‍ഐഎയുടെ റിപ്പോര്‍ട്ട്

by Brave India Desk
Oct 5, 2017, 02:59 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പത്തനംതിട്ട: ദേശസുരക്ഷയ്‌ക്കു ഭീഷണിയായ പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യക്ക്‌ ആഗോളഭീകരസംഘടനയായ ഐ.എസുമായും ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ റിപ്പോര്‍ട്ട്‌. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ ആസൂത്രണശാല കേരളമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള കേന്ദ്രനീക്കം ഊര്‍ജിതമായത്‌ ഈ റിപ്പോര്‍ട്ടിനേത്തുടര്‍ന്നാണെന്നും ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പോപ്പുലര്‍ ഫ്രണ്ടും പൂര്‍വരൂപമായ എന്‍.ഡി.എഫും കേരളത്തില്‍ ഇതുവരെ 28 കൊലപാതകങ്ങളും 87 കൊലപാതകശ്രമങ്ങളും നടത്തിയെന്ന്‌ എന്‍.ഐ.എ. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ 104 കേസുകള്‍ പോലീസ്‌ എടുത്തിട്ടുണ്ട്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ആയിരത്തിലധികമാണ്‌. 2012 മുതലാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ കേരളത്തില്‍ വേരാഴ്‌ത്തിയത്‌. സംഘടനയുടെ ദേശീയസമിതി മലപ്പുറത്തെ മലബാര്‍ ഹൗസില്‍ ചേര്‍ന്നശേഷമാണു പ്രവര്‍ത്തനം രാജ്യവ്യാപകമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃസംഘടനയായ എന്‍.ഡി.എഫില്‍നിന്നു ഉടലെടുത്ത പോപ്പുലര്‍ ഫ്രണ്ട്‌ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിഘടനവാദവും വിദ്വേഷവും വളര്‍ത്താന്‍ കാലങ്ങളായി കരുക്കള്‍ നീക്കുകയാണ്‌. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി പോപ്പുലര്‍ ഫ്രണ്ടിനു ബന്ധമുണ്ട്‌. നക്‌സല്‍ സംഘടനയായ പോരാട്ട(സി.പി.ഐ.എം.എല്‍-നക്‌സലേറ്റ്‌)വുമായി ചേര്‍ന്ന്‌ ശക്‌തി വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനെല്ലാം കരുക്കള്‍ നീക്കിയതു കേരളത്തിലാണ്‌.

കേരളത്തിലെ സാംസ്‌കാരികമേഖലയില്‍ അറിയപ്പെടുന്ന പലര്‍ക്കും പോപ്പുലര്‍ ഫ്രണ്ട്‌, നക്‌സല്‍ ബന്ധമുണ്ട്‌. സംസ്‌ഥാനത്തു പ്രതിവര്‍ഷം 3-5 ശതമാനമാണു പോപ്പുലര്‍ ഫ്രണ്ടിന്റെ വളര്‍ച്ച. 23 സംസ്‌ഥാനങ്ങളില്‍ സജീവസാന്നിധ്യമുള്ള സംഘടനയ്‌ക്കു കേരളത്തില്‍ മാത്രം 60,000 സജീവപ്രവര്‍ത്തകരും 85,000 അനുഭാവികളുമുണ്ട്‌. 14 ജില്ലകളിലും കമ്മിറ്റികള്‍, ഡിവിഷന്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റി, യൂണിറ്റുകള്‍ എന്നിങ്ങനെയാണു സംഘടനാരൂപം. 15 അംഗ സംസ്‌ഥാന നിര്‍വാഹകസമിതിയാണു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്‌. വിദ്യാര്‍ഥികള്‍ക്കായി കാമ്പസ്‌ ഫ്രണ്ട്‌, സ്‌ത്രീകള്‍ക്കായി നാഷണല്‍ വിമന്‍ ഫ്രണ്ട്‌, ദളിതരെ സ്വാധീനിക്കാന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (എസ്‌.ഡി.പി.ഐ) എന്നീ ഉപസംഘടനകളും രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നു.

രാജ്യത്തു ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സംഘടനയായതിനാലാണു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാര്‍ ശക്‌തമാക്കിയത്‌. കശ്‌മീരിലേക്കു ഭീകരരെ റിക്രൂട്ട്‌ ചെയ്യാന്‍ പ്രധാനപങ്ക്‌ വഹിച്ച തടിയന്റവിട നസീര്‍ കേരളാ ജിഹാദി ഗ്രൂപ്പില്‍പെട്ടയാളാണ്‌. നസീറിന്റെ ബന്ധു കെ.വി. അബ്‌ദുള്‍ ജലീലാണു ബംഗളുരു സ്‌ഫോടനക്കേസിലെ പ്രധാനപ്രതി. കേസിലെ മറ്റൊരു പ്രതിയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ഷുഹൈബ്‌ എന്‍.ഡി.എഫ്‌. പ്രവര്‍ത്തകനായിരുന്നു. പ്രവാചകനിന്ദ ആരോപിച്ച്‌ തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളായിരുന്നു.

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതിനേത്തുടര്‍ന്നു കേരളത്തിലെ 57 കേന്ദ്രങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ പ്രതിഷേധപ്രകടനങ്ങളില്‍ മതവിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ന്നു. താലിബാന്‍ ഭീകരതയ്‌ക്കിരയായ പാകിസ്‌ഥാനിലെ മലാല യൂസഫ്‌ സായിയെ രാജ്യാന്തരതലത്തില്‍ പിന്തുണച്ച മനുഷ്യാവകാശസംഘടനകള്‍ക്കും വ്യക്‌തികള്‍ക്കുമെതിരേ ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ താലിബാനിസത്തോടുള്ള ആഭിമുഖ്യം വ്യക്‌തമാക്കുന്നു. അന്നു കാമ്പസ്‌ ഫ്രണ്ട്‌ 15 കേന്ദ്രങ്ങളിലും നാഷണല്‍ വിമന്‍ ഫെഡറേഷന്‍ 20 കേന്ദ്രങ്ങളിലും സംസ്‌ഥാനത്തു പ്രകടനം നടത്തി.

ഐ.എസ്‌. ബന്ധത്തിന്റെ പേരില്‍ കേരളത്തില്‍നിന്ന്‌ അറസ്‌റ്റിലായവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുണ്ട്‌. കണ്ണൂരിലെ ക്യാമ്പില്‍നിന്നു വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബ്‌ നിര്‍മാണം, ബംഗളുരുവില്‍ ആര്‍.എസ്‌.എസ്‌. നേതാവ്‌ രുദ്രേഷിന്റെ കൊലപാതകം, ഐ.എസുമായി ചേര്‍ന്ന്‌ ഭീകരപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയിലും പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ട്‌. കോഴിക്കോട്ട്‌ നടന്ന ആയുധപരിശീലന ക്യാമ്പില്‍ കളരിപ്പയറ്റ്‌, കരാട്ടെ, കുങ്‌ഫു എന്നിവയ്‌ക്കു പുറമേ ബോംബ്‌ നിര്‍മാണവും ഉള്‍പ്പെട്ടിരുന്നു.

മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍വാലി ഫൗണ്ടേഷന്‍, ആലുവയിലെ പെരിയാര്‍ പരിശീലനകേന്ദ്രം, കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിപ്രദേശങ്ങളായ ഇലവീഴാപ്പൂഞ്ചിറ, പഴുക്കാക്കാനം എന്നിവിടങ്ങളില്‍ പെട്രോള്‍ ബോംബ്‌, ഗ്രനേഡ്‌ എന്നിവ നിര്‍മിക്കാനുള്ള പ്രത്യേക പരിശീന ക്യാമ്പും നടന്നു. എന്‍.ഐ.എ. അന്വേഷിക്കുന്ന മിക്ക കേസുകളിലും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ക്കു പങ്കുണ്ട്‌. കാലങ്ങളായി ഇവരുടെ പ്രവര്‍ത്തനം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

Tags: NIAcentral governmentpopular front of india
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies