ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്‌ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. അഞ്ഞൂറിലധികം ചൈനീസ് സൈനികര്‍ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ദോക്‌ലാമിന്റെ വടക്ക് കിഴക്ക് മേഖലയിലാണ് ചൈനീസ് സൈന്യം പുതിയ നിര്‍മാണം നടത്തുന്നത്.
കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ദോക്‌ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ധാരണയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന വീണ്ടും റോഡ് പണി പുനരാരംഭിച്ചത്.
Discussion about this post