ലൗവ് ജിഹാദ് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് വഴിവച്ചത്. ആര്‍എസ്എസ് പ്രചാരകായിരുന്ന വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ മകള്‍ വിവാഹം കഴിച്ചത് മുക്താര്‍ അബ്ബാസ് നഖ്വിയെ, ഷാനാവാസ് ഹുസൈന് കല്യാണം കഴിച്ചത് മുരളി മനോഹര്‍ ജോഷിയുടെ മകളെ എന്നിങ്ങനെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇന്ത്യയൊട്ടുക്കും ഇസ്ലാമിത യാഥാസ്ഥിതിക സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്ന വ്യാജപ്രചരണമായിരുന്നു ഇത്. ഒവൈസിയെ പോലുള്ള നേതാക്കളും എളുപ്പം പൊളിയുന്ന ഈ നുണ സത്യമെന്ന രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. മലയാളത്തില്‍ എസ്ഡിപിഐ പോലുള്ള മുസ്ലിം തീവ്ര സംഘടനകളുടെ ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ഇതേ പോസ്റ്റുകള്‍ വ്യാജമെന്നറിഞ്ഞിട്ടും പ്രചരിപ്പിച്ചിരുന്നു.
ഇപ്പോള്‍ റെഡ് ജിഹാദി ഭീകരതയ്ക്കെതിരെ ബിജെപി ജനരക്ഷായാത്ര നടത്തുന്ന പശ്ചാത്തലത്തില്‍ വ്യാജ പോസ്റ്റ് കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമല്ല എന്നാണ് വിമര്‍ശനം. കോടിയേരിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യ ചെയ്യുന്നത് ജിഹാദികളാണെന്നാണ് വിമര്‍ശനം.
[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1450932931643174″ bottom=”30″]
[fb_pe url=”https://www.facebook.com/1515051452100291/photos/a.1515055068766596.1073741828.1515051452100291/1977743689164396/?type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/1159496377516889?pnref=story.unseen-section” bottom=”30″]
സിപിഎം ജിഹാദി പ്രവര്‍ത്തകര്‍ക്ക് അടിപ്പെട്ടിരിക്കുന്നുവെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് കോടിയേരി അത് പിന്‍വലിച്ചിരുന്നു. യാതൊരു വിശദീകരണവും നല്‍കാതെ പോസ്റ്റ് ഡിലിറ്റ് ചെയ്ത് കോടിയേരി മുങ്ങി എന്നാണ് പരിഹാസം.
Discussion about this post