കോഴിക്കോട് : വൈദ്യൂതി നിലച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. ഒരു സംഘം എത്തി ഓഫീസിന് നാശനഷ്ടം വരുത്തിയെന്നാണ് പരാതി . കോഴിക്കോട് പന്തീരാങ്കാവിലാണ് സംഭവം.
ഇന്നലെ രാത്രിയാണ് ഒരു സംഘം എത്തി ഓഫീസ് ആക്രമിച്ചത്. സംഭവത്തിൽ സെക്ഷൻ ഓഫീസ് ജീവനക്കാരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഓഫീസിന്റെ ബോർഡ് തകർത്തു എന്നാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ജീവനക്കാരുടെ അനാസ്ഥ കാരണമാണ് പ്രദേശത്ത് കറണ്ട് പോവുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ 8 ട്രാൻഫോമുകൾ ഓഫ് ചെയ്യൻ കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വൈദ്യൂതി ഓഫ് ആക്കിയത് എന്നാണ് ജീവനക്കാർ പറയുന്നത്.
Discussion about this post