ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രമോ ഭൂമിശാസ്ത്രമോ അറിയില്ലെന്നാണ് ഗിരിരാജ് സിംഗ് അഭിപ്രായപ്പെട്ടത്. രാഹുലിന്റെ പ്രസ്താവന അസംബന്ധമാണെന്നും ഗിരിരാജ് പറഞ്ഞു. ബിജെപി ഭരണകാലത്ത് വികസനമൊന്നും പ്രകടമായില്ലെന്നുള്ള രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 200 ശതമാനവും ക്ഷേത്രം നിര്‍മിക്കും. ഹിന്ദുക്കളും മുസ്ലീങ്ങളും സംയുക്തമായി രാമക്ഷേത്രം നിര്‍മിക്കുമെന്നും ഗിരിരാജ് കൂട്ടിച്ചേര്‍ത്തു.
Discussion about this post