Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ചൈനയെ പിന്നിലാക്കി വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും’, ലോകബാങ്ക് റിപ്പോര്‍ട്ടിന് പിന്നാലെ ഐഎംഎഫും,’ജിഡിപി കുറഞ്ഞത് താത്കാലികം’

by Brave India Desk
Oct 11, 2017, 01:33 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ജിഡിപി വളര്‍ച്ച നിരക്കില്‍ ആദ്യ പാദത്തിലുണ്ടായ കുറവ് താത്കാലികമാണെന്ന് അന്താരാഷ്ട്ര നാണയനിധി. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടുണ്ടായ താത്കാലികമായ കുറവ് മാത്രമാണ് ജിഡിപി നിരക്കില്‍ ഉണ്ടായത്. അടുത്ത വര്‍ഷത്തില്‍ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ തിരിച്ചു പിടിക്കുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

വളര്‍ച്ച നിരക്കില്‍ ജിഎസ്ടി യും നോട്ട് നിരോധനവും കൊണ്ട് കുറവുണ്ടായത് താത്കാലികം മാത്രമാണ്. ഇത് പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ഈ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി വളര്‍ച്ചാ നിരക്ക് വരും വര്‍ഷങ്ങളില്‍ ഗതിവേഗം കൈവരിക്കും. ലോക ബാങ്കും നേരത്തെ ഇതേ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

2017-ല്‍ 6.7 ശതമാനവും 2018-ല്‍ 7.4 ശതമാനവും ജിഡിപി വളര്‍ച്ച നിരക്ക് ഉണ്ടാകുമെന്നാണ് ഐഎംഎഫിന്റ കണ്ടെത്തല്‍. അതേസമയം 2018-ല്‍ വളര്‍ച്ച നിരക്കില്‍ ഇന്ത്യ വീണ്ടും ചൈനയെ പിന്നിലാക്കും. ചൈനയുടെ വളര്‍ച്ച നിരക്ക് 6.5 ശതമാനമാകും.

അതേസമയം സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ആളോഹരി വരുമാനത്തില്‍ 2023 ഓടെ 6.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.

ജിഎസ്ടി ശരിയായ തീരുമാനമാണെന്നും ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോള്‍ ഉളള എല്ലാ ആശയക്കുഴപ്പങ്ങളും താത്കാലികമാണെന്നും ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം നേരത്തെ പറഞ്ഞിരുന്നു. ജിഡിപി വളര്‍ച്ച നിരക്കിനെ അടിസ്ഥാനമാക്കി ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു കിമ്മിന്റെ പരാമര്‍ശം.

ജിഎസ്എടി നടപ്പിലാക്കിയതിലൂടെ വലിയ നേട്ടങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ജിഡിപി വളര്‍ച്ചനിരക്ക് ഈ വര്‍ഷത്തിനുളളില്‍ ശരിയായ നിലയില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ പുരോഗതിക്കായി വലിയ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

 

Tags: gdpimfgst
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies