കൊച്ചി: ഐ.എസിന്റെ തന്ത്രമായ ലവ് ജിഹാദ് സംസ്ഥാനത്തിന് ഭീഷണിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മഹാന്മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്മാരുടെ കൈകളിലാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രക്ക് എറണാകുളത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
മാപ്പിള ലഹളയെ ജിഹാദ് എന്ന് വിശേഷിപ്പിച്ച മന്ത്രി 1921ലെ ജിഹാദിന്റെ 100ാം വാര്‍ഷികം ആഘോഷിക്കാനുള്ള ആലോചന കേരളത്തില്‍ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.
തൊഴിലില്ലായ്മയില്‍ കേരളം ഇപ്പോള്‍ മൂന്നാമതാണ്.ത്രിപുരയാണ് ഒന്നാമത്. മധ്യപ്രദേശ് 20 ശതമാനം കാര്‍ഷിക വളര്‍ച്ച നേടിയപ്പോള്‍ കേരളത്തിന്റെ വളര്‍ച്ച 1.4 ശതമാനം മാത്രമാണ്. കേരളത്തിലെ ജനാധിപത്യം ഏകാധിപതിയായ ‘കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്‌ലിം സംസ്ഥാനമായി മാറ്റാന്‍ ശ്രമം നടക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലപ്പുറത്തെ ജനസംഖ്യ വര്‍ധനക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു.
Discussion about this post