കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി സരിത എസ് നായര്‍. കോണ്‍ഗ്രസ് നേതാവായ മുന്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഇത് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും സരിത പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ മകനും മറ്റ് ചില പ്രമുഖര്‍ക്കും മാഫിയ ഇടപാടുകളുണ്ടെന്നും ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും വ്യക്തമാക്കിയ സരിത സോളാര്‍ അല്ലാത്ത ഇടപാടുകള്‍ക്കാണ് തന്നെ കരുവാക്കിയതെന്നും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഉന്നതര്‍ക്കും ഇതുമായി ബന്ധമുണ്ട്. രാഷ്ട്രീയക്കാരന് എന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്ത ബിസിനസുകളാണ് ഇവര്‍ ചെയ്തിരുന്നതെന്നും സരിത പറഞ്ഞു.
Discussion about this post