ഡല്‍ഹി: ഡോക് ലാം അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മാണം പുനരാരംഭിക്കുന്ന എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചൈനീസ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായുള്ള റോഡുകളാണ് ഇന്ത്യ തിടുക്കത്തില്‍ നിര്‍മ്മിക്കുന്നത്. ഡോക് ലാം തര്‍ക്കം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മാണം എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രതിരോധ മന്ത്രാലയം നീക്കങ്ങള്‍ നടത്തിയിരുന്നു.
ഉത്തരാഖണ്ഡിലെ നാല് പ്രധാന ചുരങ്ങള്‍ തിരിച്ചറിഞ്ഞ് 2020 നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഒരു ലക്ഷ്യം. നിതി, ലിപുലേഖ്, താങ്ക്‌ല, താങ്ക്‌ചോക് ല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ചുരങ്ങളുടെ നിര്‍മാണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് വിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍മി കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ധാരണയായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൈന ഇപ്പോള്‍ റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതിനായി 500 ഓളം സൈനികര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ല.
Discussion about this post