Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പാണക്കാട് കുടുംബാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് തടസ്സമില്ല : മുനവ്വറലി തങ്ങള്‍

by Brave India Desk
Apr 6, 2015, 01:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

munavarali-shihab-thangal neമലപ്പുറം: പാണക്കാട് കുടുംബത്തിലുള്ളവര്‍ക്കു തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയാകുന്നതിനു വിലക്കില്ലെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഇതുവരെ പാണക്കാട് കുടുംബത്തിലുള്ളവര്‍ മത്സരരംഗത്തേക്കു വരേണ്ട സാഹചര്യമുണ്ടായിട്ടില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം പാര്‍ട്ടിയുടെ പ്രസിഡന്റായും അവസാനവാക്കായും നിലകൊള്ളുന്ന പതിവാണുള്ളത്. ഇത്തവണ രാജ്യസഭാ സീറ്റിലേക്കു പാണക്കാട് കുടുംബത്തില്‍നിന്നു സാദിഖലി തങ്ങളുടെയും മുനവ്വറലി തങ്ങളുടെയും പേര് ഉയര്‍ന്നുകേട്ടിരുന്നു. ഇതുസംബന്ധിച്ച മംഗളം പത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് മുനവ്വറലി തങ്ങള്‍ നയം വ്യക്തമാക്കിയത്.പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും,കുടുംബവുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെത്താന്‍ തയാറാണെന്നു മുനവ്വറലി വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ എന്തുനേടി എന്നതിനപ്പുറം ജനങ്ങള്‍ക്ക് എന്തുലഭിച്ചുവെന്നതാണു തന്റെ പിതാവായ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ നോക്കിയിരുന്നതെന്നും ഇതുതന്നെയാണു താന്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിരവധി വര്‍ഷങ്ങള്‍ പഠനംനടത്തിയ മുനവ്വറലിക്കു പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമൊന്നും ലഭിച്ചിട്ടില്ല. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെ പിതാവിന്റെ സഹോദരനായ ഹൈദരലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുവന്നു. ഹൈദരലി തങ്ങള്‍ വഹിച്ചിരുന്ന മലപ്പുറം ജില്ലാ പ്രസിഡഡന്റ് സ്ഥാനത്തേക്ക് പിതാവിന്റെ മറ്റൊരുസഹോദരനായ സാദിഖലി ശിഹാബ് തങ്ങളെയാണ് തെരഞ്ഞെടുത്തത്.അതേസമയം, കഴിഞ്ഞ ദിവസം വിവാദമായ ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ായനുള്ള സാഹചര്യത്തെക്കുറിച്ചു മുനവ്വറലി തങ്ങള്‍ ഇന്നലെ ഫേസ്ബുക്കില്‍ വിശദീകരിച്ചു. കുറച്ചുകാലമായി സാമൂഹിക പ്രശ്‌നങ്ങളില്‍ നിലപാട് വിശദീകരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാറുണ്ടെന്ന ആമുഖത്തോടെ തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാജ്യസഭാ സീറ്റ് വിഷയത്തിലും വ്യക്തികളെ ലക്ഷ്യമിട്ടല്ല കാര്യങ്ങള്‍ കുറിച്ചതെന്നും ഈ വിഷയത്തിലെ നിലപാടിനെ ഉയര്‍ത്തിക്കാട്ടാനാണു ശ്രമിച്ചതെന്നും മുനവ്വറലി വ്യക്തമാക്കുന്നു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമായിരുന്നു തന്റെ നടപടിയെന്നും അതിന്റെ ഫലംഎന്താണെന്നു തീരുമാനിക്കുക കാലമാണെന്നും ഫേസ്ബുക്കില്‍ വ്യക്തമാക്കി. സ്വാഭാവികമായും തന്റെ പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. അത്തരത്തില്‍ ഒരു വ്യക്തി നടത്തുന്ന അഭിപ്രായ പ്രകടനം പാര്‍ട്ടി എടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ പ്രസക്തിയെ ഒട്ടും ബാധിക്കുന്നില്ല. താന്‍ ഇട്ട പോസ്റ്റിന്റെ എല്ലാ ഉത്തരവാദിത്തവും തനിക്കു മാത്രമാണ്. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്തരം വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനത്തെ മാനിക്കുന്നുവെന്നും രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട പി.വി. അബ്ദുല്‍ വഹാബിന് ആശംസകള്‍ അര്‍പ്പിക്കുന്നുവെന്നും മുനവ്വറലി തങ്ങള്‍ പുതിയ പോസ്റ്റില്‍ പറഞ്ഞു. മുമ്പ് ഒരു മുതലാളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന് പാര്‍ട്ടി വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും മുന്‍ സംസ്ഥാന അധ്യക്ഷനും തന്റെ പിതാവുമായ മുഹമ്മദലി ശിഹാബ് തങ്ങളെ അത് ഏറെ വിഷമിപ്പിച്ചിരുന്നെന്നും രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് മുനവ്വറലി തങ്ങള്‍ ഇട്ട പോസ്റ്റാണു വിവാദമായിരുന്നത്. തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

Tags: muslim leaguemunavarali shihab thangalkerala politics
ShareTweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies