യുപി നിയമസഭാ തെരഞ്ഞെടുപ്പ് വിജയം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവായിരുന്നു എങ്കില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നോട്ട് ജിഎസ്ടിയുടെ പ്രതിഫലനമായിരിക്കും എന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അമേരിക്കയില്‍ വെച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.
നോട്ട് അസാധുവാക്കലിനേയും ജിഎസ്ടി നടപ്പിലാക്കുന്നതിനേയും കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. എന്നാല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആര്‍ക്കൊപ്പമാണ് ജനങ്ങള്‍ എന്ന് വ്യക്തമാകുമെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
കള്ളപ്പണം നിറയുന്ന ഒരു സമാന്തര വിപണിയും ഇന്ത്യയിലുണ്ടായിരുന്നു. ഇതാണ് നോട്ട് അസാധുവാക്കലിലൂടെ ഇല്ലാതെയാക്കിയത്. കോണ്‍ഗ്രസാണ് ഒരു സമയത്ത് ജിഎസ്ടിക്ക് വേണ്ടി മുറവിളി ഉയര്‍ത്തിയിരുന്നത്. എന്നാല്‍ അവരിപ്പോള്‍ നിലപാട് മാറ്റുകയാണ്. കോണ്‍ഗ്രസിന്റെ എല്ലാ ധനകാര്യ മന്ത്രിമാരും ജിഎസ്ടിയെ പിന്തുണച്ചു. എന്നാല്‍ അവസരവാദ രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയാവട്ടെ ജിഎസ്ടിക്കെതിരെ നിലപാടെടുക്കുകയാണെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.
Discussion about this post