ലഖ്നൗ: തേജോമഹൽ എന്ന ഹിന്ദു ക്ഷേത്രമായിരുന്നു താജ്മഹൽ എന്ന് ബിജെപിയുടെ രാജ്യ സഭാ എം.പി വിനയ് കത്യാർ. താജ്മഹൽ എന്ന സ്മാരകത്തിനായ് ഷാജഹാൻ അത് നശിപ്പിക്കുകയായിരുന്നെന്നും കത്യാർ പറയുന്നു. അവിടെയുണ്ടായിടുന്നത് ഒരു ശിവ ക്ഷേത്രമായിരുന്നു എന്നത് വസ്തുതയാണ്. എന്നാൽ അത് നശിപ്പിക്കണമെന്ന അഭിപ്രായം തനിക്കില്ലെന്നും, ഈ സ്മാരകം സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയാണെന്നും കത്യാർ പറഞ്ഞു.
താജ്മഹൽ തേജോമഹൽ ആയിരുന്നുവെന്ന പ്രചാരണം നേരത്തെയുണ്ട്. അതിനിടെ രാമക്ഷേത്ര പ്രശ്നത്തിൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും ഇല്ലാത്ത പക്ഷം സോമനാഥ് ക്ഷേത്രത്തിന്‍റെ കാര്യത്തിൽ സ്വീകരിച്ച വിധമുള്ള മാർഗങ്ങൾ ഉണ്ടാവുമെന്നും കത്യാർ കൂട്ടിച്ചേർത്തു.
താജ്മഹൽ ഇന്ത്യയുടെ പൈതൃകത്തിന് തന്നെ അപമാനമാണെന്ന സംഗീത് സോം എം.എൽ.എയുടെ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിനയ് കത്യാറിന്‍റെ പുതിയ വെളിപ്പെടുത്തൽ.
Discussion about this post