മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നത് നിര്‍ബന്ധമെന്ന് ആര്‍ബിഐ. ഇത് അനിവാര്യമല്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ആധാറും അക്കൗണ്ടുകളും തമ്മില്‍ ബന്ധിപ്പിക്കണം. ഈ നിയമം ജൂലൈയില്‍ പ്രാബല്യത്തിലായി. അക്കൗണ്ടുകള്‍ തുറക്കാനും അരലക്ഷം രൂപയ്ക്കു മുകളില്‍ ഇടപാടുകള്‍ക്കും ആധാര്‍ ആവശ്യമാണ്.
നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണം. ഇല്ലെങ്കില്‍ അസാധുവാകും, ആര്‍ബിഐ വ്യക്തമാക്കി
Discussion about this post