ഡല്‍ഹി: മൂന്നു വര്‍ഷം മുന്‍പ് ഇറാഖിലെ മൊസൂളില്‍ നിന്നും ഐഎസ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ 39 ഇന്ത്യാക്കാരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തി. പരിശോധനയുടെ കാരണം പറഞ്ഞിട്ടില്ല. ഞങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയരായി. കാണാതായ മജീന്ദറുടെ സഹോദരി ഗുര്‍പിന്ദര്‍ പറഞ്ഞു.
കാണാതായവരെക്കുറിച്ച് ഒരു തെളിവുമില്ലെന്ന് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ഇഷൈക്കര്‍ അല്‍ ജാഫ്രി പറഞ്ഞിരുന്നു. ഇവര്‍ കൊല്ലപ്പെട്ടിരിക്കാം എന്ന് കരുതുന്നത് മഹാപാപമാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പറഞ്ഞിരുന്നു. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാന്‍ ഇന്ത്യ അടുത്തിടെ ഇറാഖിനോട് ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 2014-ലാണ് ഐഎസ് 40 പേരെ തട്ടിക്കൊണ്ടു പോകുന്നത്. ഇതില്‍ ഒരാളായ ഹര്‍ജിത്ത് മാസി നാടകീയമായി രക്ഷപ്പെട്ട് തിരിച്ചെത്തിയിരുന്നു. ബാക്കി 39 പേരെയും ഐഎസ് വെടിവെച്ച് കൊന്നു എന്നാണ് ഇയാള്‍ സര്‍ക്കാരിനോട് പറഞ്ഞത്. എന്നാല്‍ ഇത് വിദേശ കാര്യ മന്ത്രാലയം വിശ്വാസത്തിലെടുത്തിട്ടില്ല.
Discussion about this post