ഡല്‍ഹി: വികസനത്തിന് എതിര് നില്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ കേന്ദ്രസഹായം നല്‍കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുപണം വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. വികസനകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന സംസ്ഥാനങ്ങള്‍ക്ക് തന്റെ സര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്കാന് തയാറാണ്. അതേ സമയം വികസന വിരുദ്ധരായ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുസഹായവും നല്‍കില്ല. ഗുജറാത്തിലെ വഡോദരയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്തുവന്നാലും സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തുകയുണ്ടായി. രാജ്യത്തിന്റെ സാമ്പത്തികരംഗം ശരിയായ പാതയിലാണ് മുന്നേറുന്നത്. സാമ്പത്തിക അടിത്തറ ശക്തവുമാണ്-മോദി പറഞ്ഞു
Discussion about this post