ഡല്‍ഹി: ഇന്ത്യന്‍ റയില്‍വേയുടെ ആദ്യ സോളാര്‍ പ്ലാന്റുകളുടെ ഉദ്ഘാടനം ഇന്ന് ഡല്‍ഹിയില്‍ നടക്കും. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഉദ്ഘാടകന്‍. അഞ്ചു മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹസ്രത്ത് നിസാമുദ്ദീന്‍, ഡല്‍ഹി, ആനന്ദ് വിഹാര്‍, ഡല്‍ഹി റയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന പ്ലാന്റുകളില്‍ നിന്നും വര്‍ഷം 76.5 ലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ സാധിക്കും.
ഇപ്പോള്‍ ഈ സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി ഈ രീതിയില്‍ കണ്ടെത്താനാകും. പദ്ധതിയിലൂടെ ഇന്ത്യന്‍ റയില്‍വേക്ക് വര്‍ഷം 421.4 ലക്ഷം രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.
നാഷണല്‍ സോളാര്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി ഇന്ത്യന്‍ റയില്‍വേ ശൃംഖലയിലുടനീളം 1000 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
2016-ല്‍ അനുവദിച്ച പദ്ധതിക്ക് 37.45 കോടി രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്.
Discussion about this post