വിദ്യാഭ്യാസമന്ത്രി ഇറക്കിയ പത്ര പ്രസ്താാവനയിലെ അക്ഷരതെറ്റ് ചൂണ്ടിക്കാട്ടിയാണ് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്. പ്രൊഫസര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്ക് പറ്റിയ അക്ഷരതെറ്റിനെ ഫേസ്ബുക്കിലൂടെയാണ് എംഎല്‍എ ട്രോളിയത്.
മന്ത്രിയുടെ ആര്‍എസ്എസ് ബന്ധത്തെ കുറിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയും സി രവീന്ദ്രനാഥും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ തുരുകയാണ്.മന്ത്രി പ്രസിദ്ധീകരണത്തിന് നല്‍കിയ വാര്‍ത്താകുറിപ്പിലെ അക്ഷരതെറ്റ് ചൂണ്ടിയായിരുന്നു എംഎല്‍എ മന്ത്രിയെ അവസാനം ട്രോളിയത്.
മന്ത്രി കോളേജ് പഠനകാലത്ത് എബിവിപി പ്രവര്‍ത്തകനും, കുട്ടിക്കാലത്ത് ആര്‍എസ്എസ് ശാഖയില്‍ പോയിരുന്നു എന്നുമായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ആരോപണം. എന്നാല്‍ എംഎല്‍എയുടേത് വ്യാജ ആരോപണമായിരുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി.
എന്റെ കയ്യിലുള്ള തെളിവുകള്‍
സാക്ഷി മൊഴികള്‍, എന്നിവയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ഫെയ്സ് ബുക്കില്‍ രേഖപ്പെടുത്തിയ കുറിപ്പ് വസ്തുത വിരുദ്ധമാണെന്ന് രേഖപ്പെടുത്തി എന്റെ വിശ്വാസ്യതയെ സമൂഹത്തില്‍ മോശപ്പെടുത്താന്‍ ശ്രമിച്ച വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിനെതിരെയും, ഫെയ്സ് ബുക്കില്‍ അശ്ലീലപദങ്ങള്‍ ഉപയോഗിച്ച് എനിക്കെതിരെ നുണപ്രചരണവും,വ്യക്തിഹത്യ നടത്തിയ മന്ത്രിയുടെ സഹായികള്‍ക്കെതിരായും
നിയമപരമായ നടപടി സ്വീകരിക്കുമെന്ന വെല്ലുവിളിയുമായി അനില്‍ അക്കര ഇതിന് മറുപടി പറഞ്ഞു. ഇതിന് പിന്നാലെയാണ് മന്ത്രിയ്ുടെ അക്ഷരപിശകിനെ എംഎല്‍എ ട്രോളിയത്.
https://www.facebook.com/photo.php?fbid=1428393777279414&set=a.863744303744367.1073741828.100003264178731&type=3&theater
Discussion about this post