ഇടതുപക്ഷ ചിന്തകന്‍ ഭാസുരേന്ദ്രബാബുവിനെ ചാനല്‍ ചര്‍ച്ചയില്‍ രാജ്യദ്രോഹിയെന്നാക്ഷേപിച്ച അഡ്വക്കറ്റ് എം.ജയശങ്കറിനെ പരമനാറിയെന്ന് വിളിച്ച് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ്.
ജയശങ്കര്‍ നാറിയാണെന്നറിയാം എന്നാല്‍ പരമനാറിയാണെന്ന് ബോധ്യപ്പെട്ടു എന്നാണ് പിഎം മനോജിന്റ അധിക്ഷേപം. സ്വര്‍ണക്കള്ളക്കടത്തിനെ ലഘുകരിച്ച് പറഞ്ഞ ഭാസുരേന്ദ്രബാബു ചെയ്യുന്നത് തെമ്മാടിത്തരവും, രാജ്യദ്രോഹവും, തല്ലുകൊള്ളിത്തരവും ആണെന്ന് ജയശങ്കര്‍ തുറന്നടിച്ചിരുന്നു. സിപിഎം പോലും പറയാത്ത കാര്യം പറയുന്ന അദ്ദേഹത്തെ കപ്പലില്‍ കൊണ്ടു പോയി കടലില്‍ താഴ്ത്തണമെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.
ജയങ്കറിന്റെ ഭാഷയ്ക്ക് മറുപടി പറയാതിരുന്നതിന് അവതാരകയേയും മനോജ് വിമര്‍ശിക്കുന്നുണ്ട്.
https://www.facebook.com/pm.manoj1/posts/1733832759969686?pnref=story
Discussion about this post