കോഴിക്കോട്: അഖില-ഹാദിയ കേസില്‍ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്ത ‘മാതൃഭൂമി’ ദിനപത്രം വാര്‍ത്തയ്ക്കൊപ്പം നല്കിയ രേഖാചിത്രം വിവാദമാക്കി മതമൗലികവാദികള്‍. പാതിമറച്ച, ഒരു പകുതി ഇരുണ്ട നീലയും മറുപകുതി വെള്ളയും നിറത്തിലുള്ള സ്ത്രീമുഖം വാര്‍ത്തയ്ക്കൊപ്പം നല്‍കിയതാണ് ഇവരെ ചൊടിപ്പിച്ചത്. മുഖം മറച്ച തരത്തിലുള്ള അഖില-ഹാദിയയുടെ ഒരു ചിത്രം പോലും പുറത്തു വന്നിട്ടില്ലെന്നിരിക്കെ, ആസൂത്രിത ലക്ഷ്യത്തോടെയാണ് മാതൃഭൂമി ഒന്നാം പേജില്‍ തന്നെ ഈ ചിത്രം പ്രസിദ്ധീകരിച്ചത് എന്നാണ് പ്രചരണം. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്.
മതനിഷ്ഠ പാലിക്കുന്ന മുസ്ലിം സ്ത്രീയുടേതെന്ന് തോന്നിക്കുന്ന ചിത്രം വികൃതമായ രീതിയില്‍ ഹാദിയയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ നല്‍കുക വഴി, ഈ വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കുകയാണ് ‘മാതൃഭൂമി’യുടെ ലക്ഷ്യം എന്നാണ് വിമര്‍ശനം. എന്നാല്‍ ബുര്‍ഖയിട്ട സ്ത്രീയുടെ ചിത്രം നല്‍കുന്നത് എങ്ങനെ അപഹസിക്കലാകും എന്നാണ് ചിലരുടെ മറുപടി.
https://www.facebook.com/photo.php?fbid=10159388418100265&set=a.10150558258495265.641221.717240264&type=3&theater
Discussion about this post