കണ്ണൂര്‍: ഐഎസ്സുമായി ബന്ധമുള്ള നാലുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ഹംസ ഉള്‍പ്പടെ അഞ്ചുപേരുമായി ഇവര്‍ക്കു ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.
അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച് കൊടുത്തതില്‍ കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. യാത്രാ രേഖകളും പാസ്‌പോര്‍ട്ടും തയാറാക്കി നല്‍കിയ കണ്ണൂരിലെ ചില ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അറസ്‌ററ്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ച് പേരെ കോടതി ഇന്ന് പോലിസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോര്‍ട്ട് കോംപ്ലക്‌സ് സൈനാസിലെ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്‌ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട്‌മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പിടിയിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം. ഇനിയും അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
Discussion about this post