ഡല്‍ഹി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ സിപി ഐ ദേശീയ നേതൃത്വം. തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തിയെന്നും നടപടി വേണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി ശുപാർശ നൽകിയിട്ടുണ്ടെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
ഇടത് സർക്കാർ അഴിമതിക്ക് എതിരാണ്. അഴിമതി കാണിക്കുന്നവരെ സംരക്ഷിക്കുന്ന രീതി എൽ.ഡി.എഫിനില്ല. തോമസ് ചാണ്ടിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഉചിതമായ തീരുമാനമെടുക്കണം. റവന്യൂ മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ അഡ്വക്കേറ്റ് ജനറൽ ബാദ്ധ്യസ്ഥനാണെന്നും സുധാകർ റെഡ്ഡി പറഞ്ഞു.
തോമസ് ചാണ്ടി അധികാര ദുര്‍വിനയോഗം നടത്തിയെന്നും സുധാകര്‍ റെഡ്ഡി ആരോപിച്ചു.
Discussion about this post