ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിടാനായി ബിജെപി തനിക്കെതിരെ വ്യാജ ലൈംഗികസീഡികള് നിര്‍മിക്കുന്നുവെന്ന് സൂചന ലഭിച്ചുവെന്ന് പട്ടേല്‍ സമരനേതാവ് ഹര്‍ദ്ദിക് പട്ടേല്‍. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അത് പുറത്ത് വിട്ട് തന്റെ പേര് കളങ്കപ്പെടുത്താന്‍ ബിജെപി ശ്രമിച്ചേക്കുമെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറയുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ബിജെപി തനിക്ക് എതിരെയുള്ള വ്യാജലൈംഗിക സിഡി നിര്‍മിക്കുന്നുവെന്നാണ് ഹാര്‍ദ്ദിക് പട്ടേല്‍ ആരോപിക്കുന്നത്. വിവരം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് അത് ബിജെപിയുടെ തനിസ്വഭാവമാണെന്നാമ് ഹാര്‍ദ്ദിക് പട്ടേല്‍ മറുപടി നല്‍കിയത്.
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനില്‍ ബിജെപി കൃത്രിമത്വം നടത്തിയേക്കുമെന്നും ഹാര്‍ദിക് ആരോപിച്ചു.
Discussion about this post