നോട്ട് അസാധുവാക്കല്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കുറച്ച് കൂടി കാലമെടുക്കുമെങ്കിലും ഇപ്പോഴത്തെ നേട്ടങ്ങള്‍ ദുരപ്യാപക ഫലം ഉണ്ടാക്കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാമ്പത്തീക പ്രതിസന്ധി പ്രതീക്ഷിച്ചതും, താല്‍ക്കാലികവുമാണ്.
പ്രധാന നേട്ടങ്ങള്‍-
കൂടുതല്‍ പേരെ നികുതിവലയിലെത്തിക്കാന്‍ നോട്ടുനിരോധനത്തിലൂടെ കഴിഞ്ഞു.
ഈ സാമ്പത്തികവര്‍ഷം ആദായനികുതി റിട്ടേണ്‍ നല്‍കുന്നവരുടെ എണ്ണത്തിലും നികുതിപിരിവിലുമുണ്ടായ മുന്നേറ്റത്തിന് കാരണം നോട്ടുനിരോധനമാണ്.
ഓഗസ്റ്റ് അഞ്ചുവരെയുള്ള കണക്കനുസരിച്ച് ആദായനികുതി റിട്ടേണുകള്‍ 25% വര്‍ധിച്ചു.
മുന്‍കൂര്‍ ആദായനികുതി പിരിവില്‍ 41 ശതമാനം വര്‍ധനയുണ്ടായി
ഏപ്രില്‍-ജൂലൈ കാലയളവില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണം 25 ശതമാനമാണ്
പ്രത്യക്ഷനികുതിപിരിവ് 19 ശതമാനം വര്‍ദ്ധിച്ചുട
ബാങ്ക് നിക്ഷേപം കുത്തനെ ഉയര്‍ന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിലതാഴ്ന്നു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം കൂടിയെന്നും ഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രീമിയം അടവ് ഇരട്ടിയായെന്നും റിസര്‍വ് ബാങ്ക് പഠനം
രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 300ലേറെ ബെനാമി വസ്തു ഇടപാടുകള്‍ കണ്ടെത്തി.
ഒരു കോടിരൂപയ്ക്ക് മുകളില്‍ മൂല്യമുള്ള 14000 വസ്തു ഇടപാടുകള്‍ നടത്തിയവര്‍ ഇതുവരെ ആദായനികുതി റിട്ടേണ്‍ നല്‍കാത്തവരാണെന്ന് കണ്ടെത്തി.
99 ശതമാനത്തോളം നിരോധിച്ച നോട്ടുകള്‍ ബാങ്കില്‍ തിരികെയെത്തിയതോടെ പണം സംബന്ധിച്ച കണക്കുകള്‍ വ്യക്തമായി.
13 ലക്ഷത്തോളം അക്കൗണ്ട് ഉടമകളുടെ വരുമാനവും നിക്ഷേപിച്ച തുകയുമായി പൊരുത്തപ്പെടുന്നില്ലെന്നത് പരിശോധനാവിധേയമാക്കും
Discussion about this post