വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കി അവളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി വിധിക്കെതിരെ നിയമവിരുദ്ധ സമരം നടത്തിയതിന് ശേഷം മറ്റൊരു മുസ്ലിം സംഘടന വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നു. വൈക്കത്തുള്ള അഖിലയുടെ വീട്ടിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ പോഷകസംഘടനയായ സോളിഡാരിറ്റിയുടെ പ്രഖ്യാപനം. ഹാദിയ(അഖില)യുടെ ജീവന്‍ അപകടത്തിലാണെന്നും അത് രക്ഷിക്കാന്‍ വൈദ്യസഹായവുമായാണ് യാത്രയെന്നാണ് സംഘടന നേതാക്കള്‍ പറയുന്നത്.
ഹാദിയയുടെ ആരോഗ്യസ്ഥിതിയിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഭരണ സംവിധാനങ്ങള്‍ തയ്യാറാകാത്ത സ്ഥിതിക്കാണ് സോളിഡാരിറ്റി വൈദ്യസംഘത്തെ അയക്കുന്നത് എന്നാണ് നേതാക്കള്‍ പറയുന്നത്. ഡോക്ടര്‍മാര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘമായിരിക്കും ഹാദിയയുടെ വീട്ടിലേക്ക് പോകുക. ഏകദേശം ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമായിരിക്കും മാര്‍ച്ചില്‍ അണിനിരക്കുകയെന്നും നേതാക്കള്‍ പറയുന്നു. പോലിസ് സുരക്ഷയില്‍ കഴിയുന്ന അഖിലയെ കാണാന്‍ സോളിഡാരിറ്റി സംഘത്തിന് കഴിയില്ല എന്നിരിക്കെ മനപൂര്‍വ്വം സംഘര്‍ഷം ുണ്ടാക്കുകയാണ് ലക്ഷ്യമെന്നാണ് മാര്‍ച്ചിനെതിരെ ഉയരുന്ന പ്രതിഷേധം. യുവതിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നതിനൊപ്പം വിവിധ കളക്ടേറ്റുകളിലേക്കാ എസ്‌ഐഒ, ജിഐഒ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അഖില സുരക്ഷിതയാണെന്നും, അവള്‍ സന്തോഷവതിയാണെന്നും ഇന്ന് വീട്ടിലെത്തിയ ദേശീയ വനിത കമ്മീഷന്‍ രേഖ ശര്‍മ്മ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ കൊല്ലപ്പെട്ടേക്കാം എന്ന തരത്തില്‍ രാഹുല്‍ ഈശ്വര്‍ പുറത്തുവിട്ട അഖിലയുടെ വീഡിയൊ ചൂണ്ടിക്കാട്ടിയാണ് സോളിഡാരിറ്റിയുടെ നീക്കം. അഖില വീട്ടുതടങ്കിലല്ല എന്ന് അവളുടെ പിതാവും പരസ്യപ്രതികരണം നടത്തിയിരുന്നു.
അഖില മനുഷ്യവകാശലംഘനം നേരിടുന്ന എന്ന ആക്ഷേപം മുസ്ലിം സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും, സോളിഡാരിറ്റിയും നേരത്തെ മുതല്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്നാണ് ഇവരുടെ വാദം. എന്നാല്‍ പോലിസ് സംരക്ഷണയില്‍ മാതാപിതാക്കള്‍ക്കൊപ്പ്ം കഴിയുന്ന പെണ്‍കുട്ടിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് കാര്യമായൊന്നും ചെയ്യാനില്ല എന്നാണ് വാസ്തവം. അതുകൊണ്ടു തന്നെ വിഷയം സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ തീവ്രവാദസംഘടനകള്‍ ഉപയോഗിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
മാര്‍ച്ച് നടന്നാല്‍ അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ആശങ്ക പോലിസിനുണ്ട്. അതിനാല്‍ സോളിഡാരിറ്റി മാര്‍ച്ചിനെതിരെ ശ്കതമായ നടപടി സ്വീകരിക്കാന്‍ പോലിസും വൈമുഖ്യം കാണിക്കുകയാണ്.
വിഷയം മുസ്ലിം സംഘടനകള്‍ മതവ്യാപനത്തിനും രാഷ്ട്രീയ നേട്ടത്തിനുമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. അഖില കേസില്‍ നിയമനടപടിയ്ക്ക് എന്ന പേരില്‍ മലപ്പുറം, കോഴിക്കോട്, കമ്ണൂര്‍ ജില്ലകളില്‍ നിന്നായി എസ്ഡിപിഐ ലക്ഷങ്ങള്‍ പിരിച്ചെടുത്തിരുന്നു. തങ്ങളാണ് വിഷയത്തില്‍ ശക്തമായി ഇടപെടുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ ജമാ അത്ത് ഇസ്ലാമി യുവജനസംഘടനയും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ മത്സരത്തിലാണെന്നും വിലയിരുത്തലുണ്ട്.
അഖില വീട്ടുതടങ്കലിലല്ല എന്നാണ് സംസ്ഥാന പോലിസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post