ചണ്ഡിഗഡ്: ആരുമായി സഖ്യം ചേര്‍ന്നാലും ഗുജറാത്തില്‍ ബിജെപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് ഹരിയാന മന്ത്രിയും ബിജെപി നേതാവുമായ അനില്‍ വിജ്. നൂറ് നായകള്‍ ഒരുമിച്ച് ചേര്‍ന്നാലും ഒരു സിംഹത്തെ തോല്‍പ്പിക്കാനാവില്ല, ഗുജറാത്തില്‍ ബിജെപി വിജയിക്കും. രാജ്യത്ത് മോദി തരംഗം തുടരുകയാണ്. ഗുജറാത്തില്‍ കാവി പാര്‍ട്ടി വീണ്ടും അധികാരത്തിലേറുമെന്നും അനില്‍ വിജ് പറഞ്ഞു.
1995 മുതല്‍ ഗുജറാത്ത് ഭരിക്കുന്ന ബിജെപിയെ പട്ടേല്‍ സമുദായവുമായി കൈകോര്‍ത്ത് ഇല്ലാതാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അത് നടക്കില്ലെന്നും അനില്‍ വിജ് പറഞ്ഞു.
നേരത്തെ ഗുജറാത്തില്‍ നിന്നും ബിജെപിയെ താഴെയിറക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ ഗുജറാത്ത് റാലിയില്‍ പങ്കുചേര്‍ന്ന് ഇക്കാര്യം ഉറപ്പ് നല്‍കുകയും ചെയ്തു. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സമുദായ നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങളോട് അനുകൂലമായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
Discussion about this post