ഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം കശ്മീരിലെ കല്ലേറും പ്രതിഷേധങ്ങളും കുറഞ്ഞെന്ന് മന്ത്രി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷിക ദിനത്തലേന്നാണ് ബ്ലോഗിലൂടെയാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്.
കശ്മീരിലെ കല്ലേറിനും പ്രതിഷേധങ്ങള്‍ക്കും നക്സലിസം പോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നോട്ടുനിരോധനം മൂലം പണം ലഭിക്കാതായി എന്നും ജെയ്റ്റ്ലി വ്യക്തമാക്കി. നോട്ടുനിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കളളപ്പണ വിരുദ്ധ ദിനമായി ബിജെപി ആചരിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ അളവ് 2015-16 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 2016-17 വര്‍ഷത്തില്‍ ഇരട്ടിയായി വര്‍ധിച്ചു. 15,497 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചെടുത്തത്. ഇത് 2015-16 വര്‍ഷത്തേക്കാള്‍ 38 ശതമാനം കൂടുതലാണ്. കള്ളപ്പണം കുറച്ചുകൊണ്ട് പണമില്ലാ സമ്പദ് വ്യവസ്ഥയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം. 2017 ജനുവരി ഒന്നിന് ആരംഭിച്ച ‘ഓപറേഷന് ക്ലീന്‍ മണി’ പദ്ധതിയിലൂടെ ഈ ദിശയില്‍ രാജ്യം നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Discussion about this post