ഒരു ഫേസ്ബുക്ക് രഹസ്യ ഗ്രൂപ്പില്‍ സംവിധായകന് മേജര്‍ രവി ഇട്ട ഓഡിയൊ വാര്‍ത്തയാക്കിയ സിപിഎം പത്രമായ ദേശാഭിമാനിയുടെയും, ചാനലായ കൈരളിയുടെ ഓണ്‍ലൈനിന്റെയും വാര്ത്തകള്്ക്കെതിരായാണ് മേജര്‍ രവിയെ പിന്തുണക്കുന്ന സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.ഗുരുവായൂര്‍ പാര്‍ത്ഥ സാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മേജര്‍ രവി ഇട്ട സന്ദേശമാണ് വിവാദമാക്കിയത്. ഇന്നവര്‍ അമ്പലം പിടിച്ചെടുകത്തു, നാളെ നിങ്ങളുടെ വീടുകളിലും എത്തും, സംഘടിച്ചില്ലെങ്കില്‍ ഹിന്ദു ഇല്ലാതാകും എന്നായിരുന്നു ദേശാഭിമാനി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ട ഓഡിയൊവില് ഉള്ളത്. ഇതില്‍ എവിടെയാണ് കൈരളി വാര്‍ത്ത പറയുന്നത് പോലെ വര്‍ഗ്ഗീയതയും, കലാപത്തിനുള്ള ആഹ്വാനവും ഉള്ളതെന്നാണ് ഉയരുന്ന ചോദ്യം.
ഹിന്ദുക്കള്‍ സംഘടിക്കണം എന്ന് പറയുന്നത് വര്‍ഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണ് എന്ന് ചിത്രീകരിക്കുന്നത് സമൂഹത്തില്‍ സംഘര്‍ഷം വളര്‍ത്താനുള്ള നീക്കമാണെന്നാണ് കൈരളിയ്ക്കെതിരെ ഉയരുന്ന ആരോപണം. ഹിന്ദു സമൂഹത്തെ പ്രകോപിപ്പിക്കനാണ് ഇത്തരമൊരു വാര്‍ത്ത ചെയ്തതെന്നും ആരോപണമുണ്ട്. സിപിഎമ്മിന്റെ ഹിന്ദുവിരുദ്ധ നിലപാടാണ് കൈരളിയുടെ വാര്‍ത്താ തലക്കെട്ടിന് പിന്നിലെന്നും, നിയമനടപടി സ്വീകരിക്കാണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
‘ഇനിയും ഉണരാന്‍ തയ്യാറായില്ലെങ്കില്‍ ഹിന്ദു ഇല്ലാതായി തീരും , അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വൈകാതെ വീടുകളിലും വന്നു കയറും. ഒരുവര്‍ഷം മുമ്പ് ദുര്‍ഗാദേവിയെ വേശ്യയെന്ന് വിളിച്ച ടിവി ചാനലുകാരിയുടെ മുഖത്ത് കാര്‍ക്കിച്ചുതുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് തനിക്കുവേണ്ടി ഒരു ഹിന്ദുവിന്റെയും രക്തം തിളച്ചില്ല. ഇന്ന് അവര്‍ നിങ്ങള്‍ വിശ്വസിക്കുന്ന അമ്പലങ്ങളില്‍ കയറി, നാളെ വീട്ടിലും കയറും. ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം’
-ഇതായിരുന്നു മേജര്‍ രവിയുടെ ഓഡിയൊവിലെ വാക്കുകള്‍
https://www.facebook.com/jithinjacob.jacob/posts/1481006708635796
Discussion about this post