മൂന്നാര്‍: കോട്ടക്കമ്പൂരില്‍ ഇടത് അനുകൂല എംപി ജോയ്സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കി ദേവികുളം കളക്ടര്‍. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
20 ഏക്കര്‍ ഭൂമിയുടെ പട്ടയം ആണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്മെന്റ് കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.
ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്നതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതും എംപിയ്ക്ക് തിരിച്ചടിയായി.
Discussion about this post