ചെന്നൈ: അണ്ണാഡിഎംകെയിലെ വിമതപക്ഷമായ വി.കെ. ശശികലയുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളില്‍ കോടികള്‍ പിടിച്ചെടുത്തു. ശശികലയുടെ സഹോദരന്റെ സ്ഥാപനങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കോടി രൂപയും എട്ട് കിലോ സ്വര്‍ണവും കോടികള്‍ വിലവരുന്ന വജ്രാഭരണങ്ങളുമാണ് പിടിച്ചെടുത്തത്. 1200 കോടി രൂപയുടെ അനധികൃത നിക്ഷേപങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മൂന്നു ദിവസമായി ശശികല പക്ഷത്തിന്റെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിവരികയായിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ഡല്‍ഹി എന്നീവിടങ്ങളിലെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു. ഇതിനോടകം 187 സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
Discussion about this post