തിരുവനന്തപുരം:ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി രണ്ട് ദിവസത്തിനകം രാജിവെക്കും. രാജിക്കാര്യത്തില്‍ തീരുമാനമെടുത്ത് മുഖ്യമന്ത്രിയെ അറിയിക്കാന്‍ ഇടത് മുന്നണി യോഗത്തില്‍ തീരുമാനമായി. രാജിക്കാര്യം എന്‍സിപി തന്നെ തീരുമാനിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചത്.
തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യത്തില്‍ എന്‍സിപി ഒഴികെയുള്ള ഘടകകക്ഷികളെല്ലാം പൊതു സമീപനം കൈകൊണ്ടു. ഉടന്‍ രാജിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നു. യോഗത്തില്‍ ഒറ്റപ്പെട്ടുവെന്ന് മനസ്സിലാക്കിയ എന്‍സിപി തോമസ് ചാണ്ടിയോട് നടക്കുന്നത് മാധ്യമവേട്ടയാണ് തുടങ്ങിയ ഒഴിവുകഴിവുകള്‍ മുന്നോട്ടുവച്ചെങ്കിലും അതൊന്നും ആരും വിലക്കെടുത്തില്ല. തുടര്‍ന്ന് രാജികാര്യത്തില്‍ സമയം വേണമെന്ന ആവശ്യം അവര്‍ ഉന്നയിച്ചു. പകരം മന്ത്രിയെ കണ്ടെത്തുന്നവരെ സമയം നല്‍കാനാവില്ല എന്ന് യോഗം പൊതുവികാരം കൈകൊണ്ടപ്പോള്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണമെന്ന് എന്‍സിപി നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രണ്ട് ദിവസത്തിനകം രാജി തീരുമാനം അറിയിക്കാന്‍ യോഗം ആവശ്യപ്പെടുകയായിരുന്നു.
രാജിവച്ചില്ലെങ്കില്‍ പരസ്യമായി പുറത്താക്കാന്‍ ആവശ്യപ്പെടുമെന്ന് സിപിഐ പ്രതിനിധികള്‍ യോഗത്തില്‍ കര്‍ശന നിലപാട് എടുത്തതും ശ്രദ്ധേയമായിച ചൊവ്വാഴ്ച് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. തോമസ് ചാണ്ടിക്ക് അനുകൂലമായ ചില സമീപനങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് എന്‍സിപി പ്രതീക്ഷിക്കുന്നത്. അതില്ല എങ്കില്‍ തോമസ് ചാണ്ടി തന്നെ രാജി പ്രഖ്യാപിക്കാനാണ് സാധ്യത.
യോഗത്തിന് ശേഷം പുറത്ത് വന്ന സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. വെള്ളപുകയാണെന്നാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു.
തോമസ്ചാണ്ടിയുടെ രാജി വേണമെന്ന പൊതുവികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തില്‍ എന്‍സിപി ഒറ്റപ്പെട്ടു. ഞങ്ങള്‍ കൂടി എടുത്ത തീരുമാനമല്ലേ എന്നായിരുന്നു എന്‍സിപി നേതാവ് പീതാംബരന്‍ മാസ്റ്ററുടെ പ്രതികരണം.
കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നേ ഉള്ളു
യോഗത്തിനു തൊട്ടു മുമ്പേ ഇടതുമുന്നണി നേതാക്കളുടെ തിരക്കിട്ട ചര്‍കള്‍ എകെജി സെന്ററില്‍ നടന്നിരുന്നു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൂടിക്കാഴ്ച നടത്തി. മുന്നണിയോഗത്തിനു മുന്‍പ് ധാരണയുണ്ടാക്കാനാണ് സി.പി.ഐ- സി.പി.ഐ.എം ഉഭയകക്ഷിയോഗത്തില്‍ ശ്രമം നടന്നത്.
അതേസമയം, രാജിക്കാര്യം തീരുമാനിക്കാന്‍ അല്‍പം കൂടി സമയം വേണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെ ആവശ്യം. കായല്‍ കൈയ്യേറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി രാജി വയ്‌ക്കേണ്ടെന്ന് തന്നെയാണ് എന്‍.സി.പി സംസ്ഥാന നേതൃത്വം ആവര്‍ത്തിക്കുന്നത്. എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി തിരിച്ചുവന്നാല്‍ മാത്രം തോമസ് ചാണ്ടി രാജി വച്ചാല്‍ മതിയെന്ന് എന്‍.സി.പി ആക്ടിംഗ് പ്രസിഡന്റ് പീതാംമ്പരന്‍ മാസ്റ്ററും എന്‍സിപി നേതാവ് മാണി സി കാപ്പനും വ്യക്തമാക്കിയിരിക്കുന്നത്. തിടുക്കപ്പെട്ട് വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് എല്‍.ഡി.എഫ് യോഗത്തില്‍ എന്‍.സി.പി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് തോമസ് ചാണ്ടി യോഗത്തില്‍ വിരാധീനനായി അറിയിച്ചത്. താന്‍ കയ്യേറ്റം നടത്തിയിട്ടില്ല അതിനാല്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്നും തോമസ് ചാണ്ടി പറയുന്നു.
എ.ജിയുടെ നിയമോപദേശം തോമസ്ചാണ്ടിക്ക് എതിരായതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശം പറയുന്നുണ്ട്.
Discussion about this post