ഡല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം ഇന്ത്യയില്‍ അനുവദനീയമല്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് ആര് ബി ഐയുടെ നിര്‍ണായക തീരുമാനം.
പിടിഐ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആര് ബി ഐ ഇക്കാര്യം അറിയിച്ചത്.
ഇസ്ലാം മതവിശ്വാസ പ്രകാരം പലിശ ഈടാക്കല്‍ അനുവദനീയമല്ല. പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈമാറ്റ സമ്പ്രദായമാണ് ഇസ്ലാമിക് അഥവാ ശരിയ ബാങ്കിംഗ് .എന്നാല്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്നാണ് ആര്‍ബിഐ നിലപാട്. ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കുന്ന വിഷയത്തില്‍ ആര് ബി ഐയും സര്‍ക്കാരും പരിശോധന നടത്തിയതായും ബാങ്ക് അറിയിച്ചു.
ഇത്തരം ബാങ്കിംഗ് ഇടപാടുകള്‍ക്ക് നിലവിലുള്ള ബാങ്കുകളില്‍ത്തന്നെ സംവിധാനം ഒരുക്കുന്നതിന് റിസര്‍വ് ബാങ്ക് ആലോചിച്ചിരുന്നു. ഇതിനുള്ള പ്രാരംഭ നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് ധനമന്ത്രാലയത്തിന്റെ അനുമതി ആവശ്യപ്പെടുകയും ധനമന്ത്രാലയം ഇതിന് മറുപടി നല്‍കുകയും ചെയ്തിരുന്നു.
Discussion about this post