കണ്ണൂര്‍: സ്വയം മഹത്വവത്കരിക്കാന്‍ ശ്രമം നടത്തുന്നെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ വിമർശനം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. പാര്‍ട്ടിയുടെ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് ജയരാജന്‍ പറഞ്ഞു. എല്ലാ പാര്‍ട്ടികമ്മിറ്റികളിലും വിമര്‍ശനങ്ങള്‍ ഉണ്ടാകണം. പാര്‍ട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂര്‍ ജില്ലാഘടകം നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലാഘടകത്തിന് മാത്രമായി ഒരു പ്രത്യേകതയുമില്ല. സംഗീത ആല്‍ബം തയ്യാറാക്കിയത് താനുമായി ബന്ധപ്പെട്ട ആള്‍ക്കാരല്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
അതേസമയം സംസാഥാനസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിയെന്ന വാര്‍ത്ത പി ജയരാജന്‍ നിഷേധിച്ചു.
Discussion about this post