കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ പാര്‍ട്ടി നിലപാട് എടുക്കുമെന്ന വാര്‍ത്തയില്‍ കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷം. പാര്‍ട്ടി അണികള്‍ക്ക് ഏറെ പ്രിയങ്കരനായ ജയരാജനെ പ്രാഞ്ചിയേട്ടനായി ചിത്രീകരിക്കാനുള്ള നീക്കം വിലപ്പോവില്ല എന്നാണ് അവരുടെ വാദം. അണികള്‍ക്ക് അപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന നേതാവാണ് അദ്ദേഹം, . ഏത് തലത്തിലുള്ള പ്രവര്‍ത്തകര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഫോണിലോ നേരിട്ടോ ബന്ധപ്പെടാം. ജനക്കൂട്ടത്തിലിറങ്ങി പ്രവര്‍ത്തിക്കുന്ന ശീലവും ജയരാജനുണ്ട്. ബിജെപി വളര്‍ച്ചക്കിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജയരാജന്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ.അന്വേഷണത്തിനിടെ പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുമ്പോഴാണ് ജയരാജന് വാഴ്ത്തുന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി അണികള്‍ ആരംഭിച്ചത്. പാര്‍ട്ടി വലിയ വിമര്‍ശനം നേരിടുന്ന കാലമായതിനാല്‍ അന്ന് പാര്‍ട്ടി ഇതിനെ തടഞ്ഞിരുന്നില്ല. ജയരാജന്‍ വെട്ടേറ്റ് കിടക്കുന്നതും പിന്നീട് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതും എല്ലാം പ്രചരണ ബോര്‍ഡുകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഈ പ്രചാരണ ബോര്‍ഡുകള്‍ വെച്ച വേദിക്കരികില്‍ നിന്നും സിപിഐ.(എം) സംസ്ഥാന നേതാക്കള്‍ ജയരാജന് വേണ്ടി പ്രസംഗിക്കുകയും ചെയ്തിരുന്നു. അന്നൊന്നും ആരും പാര്‍ട്ടിക്കകത്ത് ഇക്കാര്യങ്ങള്‍ വിമര്‍ശന വിധേയമാക്കിയിരുന്നില്ലേ എന്ന ചോദ്യവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. രണ്ട് മാസം മുമ്പാണ് പുറച്ചേരി ഗ്രാമീണ കലാവേദി ജയരാജനെ പ്രകീര്‍ത്തിച്ച് സംഗീത ശില്പം പ്രചരിപ്പിച്ചത്. കണ്ണൂരിന്‍ കണ്ണായ ധീര സഖാവേ -കൈരളിക്കഭിമാനം ധീര സഖാവേ-എന്നാരംഭിക്കുന്ന 15 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി പുറത്തിറക്കിയത്. ഒരു കൂട്ടം അനുഭാവികളാണ് ഇതിന് പിറകില്‍. ഇത്തരമൊരു സംഗീത ആള്‍ബം പ്രചരിക്കുന്നത് ജയരാജന്‍ അറിഞ്ഞിരുന്നു. ഇത് പുറത്തിറങ്ങിയപ്പോള്‍ തന്നെ തനിക്കോ പാര്‍ട്ടിക്കോ പാര്‍ട്ടി അംഗങ്ങള്‍ക്കോ ഇതില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് ജയരാജന്‍ പറയുന്നത്.
്. കണ്ണൂര്‍ ജില്ലയിലെ ആദ്യ ഏറിയാ സമ്മേളനം നാളെ മുതല്‍ ആരംഭിക്കുകയാണ്. ഒരു പരിധിവരെ വിഭാഗീയത ഒതുക്കി ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാക്കിയത് ജയരാജന്റെ കൂടി വിജയമാണ്. ഏതായാലും ജയരാജനു നേരെയുള്ള വിമര്‍ശനത്തിന് കണ്ണൂരിലെ പ്രവര്‍ത്തന സജ്ജമല്ലാത്ത ഒരു വിഭാഗം നേതാക്കളാണെന്ന് അണികള്‍ കരുതുന്നു.
ജയരാജനെ പുകഴ്ത്തുന്ന സംഗീത ശില്പം-
https://www.youtube.com/watch?v=kGshQblo5jQ
Discussion about this post