https://youtu.be/9Q2v1sjpPp4
തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനമുന്നയിച്ച അഡ്വ ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി എ എന്‍ ഷംസീര്‍. ന്യൂസ് 18 ചാനല്‍ ചര്‍ച്ചയിലാണ് വ്യക്തിപരമായി അധിക്ഷേപിച്ചും വധഭീഷണി മുഴക്കിയും ജയശങ്കറിനെതിരെ എ എന്‍ ഷംസീര്‍ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു ഷംസീര്‍. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീറിന്റെ വെല്ലുവിളി.
Discussion about this post