ഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പൊലീസ് കൈകാര്യം ചെയ്യുന്നതെന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ചോദിച്ചു.
ജിഷ്ണു കേസിന്റെ കേസ് ഡയറി നാളെത്തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം.
ജിഷ്ണു കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം സിബിഐ സുപ്രിം കോടതിയെ അറിയിച്ചിരുന്നു. നവംബര്‍ ഒന്‍പതിന് കേസ് പരിഗണിച്ചപ്പോഴാണ് അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചത്.
കേസില്‍ സംസ്ഥാന പൊലീസ് അന്വേഷണത്തിന്റെ ആവശ്യമേ ഉള്ളൂവെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐ നിലപാടില്‍ സുപ്രിം കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അന്വേഷണ കാര്യത്തില്‍ തീരുമാനം നാലുമാസം വൈകിപ്പിച്ചതിന് സിബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Discussion about this post