ഡല്‍ഹി: ചരിത്രം വളച്ചൊടിക്കുന്ന സഞ്ജയ് ബന്‍സാലി ചിത്രം പദ്മാവതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. രജപുത്രരുടെ വികാരങ്ങളെ നാം മാനിക്കേണ്ടതുണ്ട്. ഇന്ത്യ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും നാടാണ്. അവിടെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കേണ്ടതുണ്ട്.
രജപുത്രരുടെ ധൈര്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നും തരൂര്‍ പറഞ്ഞു. പദ്മാവതിക്കെതിരെ നടക്കുന്ന രജപുത്ര പ്രക്ഷോഭത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചു.
ചിത്രത്തെ എതിര്‍ക്കുക തന്നെ ചെയ്യണമെന്ന് വ്യക്തമാക്കി അജ്മീര്‍ ദര്‍ഗ ദീവാന്‍ സെയ്ദ് സൈനുലാബ്ദീന് അലിഖാന് രംഗത്തെത്തി. ഈ സിനിമക്കെതിരായ പ്രതിഷേധത്തെ മുസ്ളീങ്ങളും അനുകൂലിക്കണം. ചരിത്രം വളച്ചൊടിക്കുന്ന രജപുത്ര വികാരം വൃണപ്പെടുത്തുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമുദായത്തെ അപമാനിക്കുന്നവയാണ്. സമുദായ വികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ പുനപരിശോധിക്കേണ്ടതല്ലേ? അത്തരം ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കണമെന്നും അലിഖാന് പറഞ്ഞു.
Discussion about this post