തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തു. പരൂർക്കട സ്വദേശി മായ മുരളിയെയാണ് കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്.
വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവിയാണ് കേസ് എടുത്ത വിവരം അറിയിച്ചത്. സംഭവത്തിൽ തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയോട് സതീദേവി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉടനെ അന്വേഷണ പുരോഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സംഭവം കൊലപാതകം ആണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ ഇതുവരെ പ്രതികളെക്കുറിച്ചുളള ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആണ് വനിതാ കമ്മീഷന്റെ ഇടപെടൽ.
വാടകവീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ ആയിരുന്നു മായയുടെ മൃതദേഹം കണ്ടത്. ഇതിന് പിന്നാലെ രണ്ടാം ഭർത്താവ് രഞ്ജിത്തിനെ കാണാതെ ആകുകയായിരുന്നു. രഞ്ജിത്തും മായയും പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്നാണ് വിവരം.
Discussion about this post