ഷിംല : ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീണ് അപകടം. അപകടത്തിൽ ഒരു മലയാളി സൈനികൻ വീരമൃത്യു വരിച്ചു. ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികനായ ആദർശ്(26) ആണ് മരിച്ചത്.
ഹിമാചൽപ്രദേശിൽ വെച്ച് ഡ്യൂട്ടിക്കിടയിൽ ആണ് ആദർശ് ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല് വീണ് അപകടമുണ്ടായത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് ആദർശ്. ആദർശിന്റെ ഭൗതികശരീരം നാളെ വൈകിട്ട് കണ്ണൂർ എയർപോർട്ട് വഴി നാട്ടിലെത്തിക്കും.
Discussion about this post