ഗാന്ധിനഗര്‍:ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയതിനു പിന്നാലെ കോണ്‍ഗ്രസും പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി (പിഎഎഎസ് ) പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. പാട്ടീദാര്‍ സമിതിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. അഞ്ച് സീറ്റുകളാണ് ആദ്യഘട്ടത്തില്‍ പി എ എ എസിന് നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ്പാട്ടീദാര് സമിതിക്ക് ലഭിച്ചത്.
#WATCH Surat: Patidar Anamat Andolan Samiti workers clash with Congress workers over ticket distribution (earlier visuals) pic.twitter.com/uz5fx9oXIc
— ANI (@ANI) November 20, 2017
ഞായറാഴ്ച രാത്രിയാണ് 77 സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെട്ട ആദ്യപട്ടിക കോണ്‍ഗ്രസ് പുറത്തിറക്കിയത്. കോണ്‍ഗ്രസ് പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ സൂറത്തില്‍നിന്നുള്ള വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു. പാട്ടീദാര്‍ സമിതി കോര്‍ കമ്മറ്റിയുമായി ചര്‍ച്ച ചെയ്തതിനു ശേഷമല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതെന്ന് പാട്ടീദാര്‍ സമിതി കോ കണ്‍വീനര്‍ ദിനേഷ് ബംഭാനിയ ആരോപിച്ചു.
ലളിത് വസോയ, അമിത് തുമ്മാര് എന്നിവര്‍ക്കാണ് പി എ എ എസില്‍നിന്ന് സീറ്റ് ലഭിച്ചത്. യഥാക്രമം ധോരാജി, ജുനഗഢ് എന്നീ മണ്ഡലങ്ങളില്‍നിന്നാണ് ഇവര്‍ മത്സരിക്കുന്നത്. രണ്ടുഘട്ടങ്ങളായാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബര്‍ എട്ടിനാണ്.
ബി ജെ പിയും കോണ്‍ഗ്രസും തമ്മില്വാശിയേറിയ പോരാട്ടം നടക്കുന്ന ഗുജറാത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് പാട്ടീദാര്‍ സമിതി്് പിന്തുണ പ്രഖ്യാപിച്ചിരുന്നത്.
Discussion about this post