കൊച്ചി: അഖില കേസില്‍ ഭീകരവാദ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അഖിലയ്ക്കൊപ്പം ഉണ്ടായിരുന്നവര്‍ യെമനിലേക്ക് കടന്നതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ഫസല്‍ മുസ്തഫയും ഇയാളുടെ ഭാര്യ ഷെറിന്‍ ഷാഹാനയും ആണ് യെമനിലേക്ക് കടന്നത്. ഇവര്‍ രണ്ടുപേരാണ് അഖിലയെ യെമനിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതെന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അഖിലയുമായി ബന്ധമുണ്ടായിരുന്ന മംഗളൂരു സ്വദേശികളായ ഷെറിന്‍ ഷാഹാനയും ഫസല്‍ മുസ്തഫയും യമനില്‍ എത്തിച്ചേര്‍ന്നതായി എന്‍ഐഎ സ്ഥിരീകരിച്ചു. നേരത്തെ അഖിലയുടെ അച്ഛനുമായി അഖില സംസാരിക്കുന്ന ഒരു ഓഡിയോ റെക്കോര്‍ഡ് പുറത്ത് വന്നിരുന്നു. താന്‍ യെമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് അതില്‍ അഖില വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post