ബംഗളൂരു: 58 പേര്‍ ഒരു ബൈക്കില്‍ സഞ്ചരിച്ച് ലോക റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ സേനാ വിഭാഗമായ ടൊര്‍ണാഡോസ്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, യുണീക്ക് വേള്‍ഡ് റെക്കോര്‍ഡ് എന്നിവയില്‍ ഇതോടെ ടോര്‍ണാഡോസ് ഇടം നേടി. നവംബര്‍ 19 നാണ് ഇന്ത്യന്‍ സേന ഈ നേട്ടം സ്വന്തമാക്കിയത്.
മേജര്‍ ബണ്ണി ശര്‍മ്മയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രകടനം നടത്തിയത്.
നിലവില്‍ 19 റെക്കോര്‍ഡുകളാണ് ടൊര്‍ണാഡോകളുടെ പേരില്‍ ഉളളത്. 10 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് സംഘം 20-ാം റെക്കോര്‍ഡിലേക്ക് എത്തിയത്.
Discussion about this post