ഡല്‍ഹി: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുന്നതിന് ആദ്യന്തം ലോബീയിംഗ് നടത്തിയത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. എല്ലാവരേയും ഇന്ത്യയ്ക്ക് അനൂകൂലമായി നിറുത്തുന്നതില്‍ സുഷമയുടെ അസാധാരണ നയതന്ത്ര പാടവം വിജയിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് 60 ഫോണ്‍കോളുകളാണ് വിദേശ രാജ്യങ്ങളിലെ വകുപ്പ് മന്ത്രിമാരുമായി സുഷമ നടത്തിയത്. സുഷമയ്ക്ക് പിന്നില്‍ ഉറച്ചു നിന്ന വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറും സെക്രട്ടറി എസ്.ജയശങ്കറും ശ്രദ്ധ നേടി. ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച് ജയശങ്കര്‍ നന്ദി രേഖപ്പെടുത്തി.
ഇന്നലെയാണ് ഐ.സി.ജെയില്‍ ജഡ്ജിയായി ദല്‍വീര്‍ ഭണ്ഡാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെ മത്സരത്തിന്റെ പന്ത്രണ്ടാം റൗണ്ട് വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ബ്രിട്ടന് പിന്‍വലിച്ചതോടെയാണ് ഭണ്ഡാരി വിജയിച്ചത്. യു.എന്‍ പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡിനെ ബ്രിട്ടണ് പിന്‍വലിച്ചത്. 11 റൗണ്ട് വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ പൊതുസഭയിലെ 193 ല്‍ 183 വോട്ടും ഭണ്ഡാരിക്കാണ് കിട്ടിയത്. രക്ഷാസമിതിയില്‍ ഗ്രീന്‍വുഡിന് ഒമ്പതും ദല്‍വീറിന് അഞ്ചും വോട്ടു ലഭിച്ചു.
Discussion about this post