ഡല്‍ഹി: പ്രമുഖ രാഷ്ട്രീയക്കാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ലക്ഷ്യമാക്കി ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രാഥമിക വിവരം അനുസരിച്ച് ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ ഇ ത്വയിബയും യോജിച്ചായിരിക്കും ഈ ദൗത്യം ഏറ്റെടുക്കുക. ഈ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള ചിലര്‍ രാജ്യത്തെത്തിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെതിരെ ഉണ്ടായിട്ടുള്ള സൈനിക നടപടിയും മസൂദിന്റെ ബന്ധുവായ തല്‍ഹ റഷീദിനെ സൈന്യം വദിച്ചതുമാണ് നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങളുടെ കാരണം. പുല്‍വാമയില്‍ പോലീസിനു നേരെയുണ്ടായ ആക്രമങ്ങള്‍ക്കും ശ്രീനഗര്‍ വിമാനത്താവളത്തിലുണ്ടായ ആക്രമങ്ങള്‍ക്കും കൊല്ലപ്പെട്ട് തല്‍ഹയാണ് നേതൃത്വം നല്‍കിയിരുന്നത്.
Discussion about this post