ഡല്‍ഹി: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കേണ്ടെന്ന സിബിഐ തീരുമാനം പുനഃപരിശോധിച്ച് വരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ അറിയിക്കുമെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. കേസിന്റെ എല്ലാ വശവും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു.
സിബിഐ ഈ മാസം ഒന്പതിനാണ്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രിംകോടതിയെ അറിയിക്കുന്നത്.ജോലിഭാരം കൂടുതലാണെന്നും കേസ് അന്വേഷിക്കാന്‍ സംസ്ഥാന പൊലീസിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം വീണ്ടും കേസ് പരിഗണിക്കവെ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് എന്തെന്ന്സുപ്രിംകോടതി സിബിഐയോട് ആരാഞ്ഞിരുന്നു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടാനുണ്ടായ സാഹചര്യം വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
Discussion about this post