അഗര്‍ത്തല: സിപിഎം ഭരിക്കുന്ന ത്രിപുരയിലെ മാധ്യമപ്രവര്ത്തകന് സുധീപ് ദത്ത ഭൗമിക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം പത്രങ്ങളിലും എഡിറ്റോറിയല്‍ പേജ് വ്യാഴാഴ്ച ഒഴിഞ്ഞുകിടന്നു. സുധീപിന്റെ കൊലപാതകത്തില്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് (ടിഎസ്ആര്‍) പൊലീസ് കോണ്‍സ്റ്റബിള്‍ തപന്‍ ദേബ് ബര്‍മ്മ അറസ്റ്റിലായതിന് പുറകെയാണ് ത്രിപുരയിലെ ഭൂരിഭാഗം പത്രങ്ങളും മുഖപ്രസംഗം വേണ്ടെന്നുവച്ച് പ്രസിദ്ധീകരിച്ചത്. കൂടാതെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത തമസ്കരിച്ചതിനെയും പ്രാദേശിക മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
ചൊവ്വാഴ്ച ആര്‍കെ നഗറില്‍ വെച്ചാണ് സുധീപിന് വെടിയേറ്റത്.ടിഎസ്ആര്‍ ബറ്റാലിയന് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി ബര്‍മ്മ വെടിയുതിര്‍ക്കുകയായിരുന്നു. ബര്‍മ്മയുടെ പേരില്‍ ഉയര്‍ന്നുവന്ന സാമ്പത്തികോരോപണങ്ങളും ക്രമക്കേടുകളും സുധീപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കുറച്ചുപേരൊഴികെ വലിയൊരു ശതമാനം ദേശീയ മാധ്യമങ്ങളും വേണ്ടതരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല. ഇത്ര നീചമായ കുറ്റത്തെ അവര്‍ മനപൂര്‍വ്വം ഒഴിവാക്കി. പേരുകേട്ട നഗരത്തിലാണ് ഇത് സംഭവിച്ചതെങ്കില്‍ ദേശീയ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും വാര്‍ത്തയ്ക്ക് വലിയ പ്രചരണം നല്‍കുമായിരുന്നു. മുന്‍ അഗര്‍ത്തല പ്രസ് സെക്രട്ടറിയും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ സുജിത് ചക്രബര്‍ത്തി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ ത്രിപുരയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ലേഖകനാണ് സുധീപ്. സെപ്റ്റംബര്‍ 20ന് മറ്റൊരു മാധ്യമപ്രവ്രര്ത്തകന് ശാന്തനു ഭൗമികും കൊല്ലപ്പെട്ടിരുന്നു. റോഡരികില്‍ നടന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ശാന്തനു.
Discussion about this post