കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനം സിപിഎം ആഘോഷമാക്കി എന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയ. ഡിവൈഎഫ്‌ഐ സിറ്റി ലോക്കല്‍ കമ്മറ്റി നവംബര്‍ 25ന് കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനാചരണമാണ് സംഘാടകര്‍ ആഘോഷമാക്കിയത്. ഇന്നലെയായിരുന്നു ആചരണത്തെ ആഘോഷമാക്കി പരിപാടികള്‍ സംഘടിപ്പിച്ചത്. ഉറിയടി മത്സരവും, കമ്പവലി മത്സരവമായിരുന്നു രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംഘടിപ്പിച്ചത്.
പാര്‍ട്ടിയ്ക്ക് രക്തസാക്ഷികളെ ലഭിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന ആരോപണം ഇപ്പോള്‍ പരസ്യമായി ശരിവച്ചുവെന്നാണ് പോസ്റ്റര്‍ സഹിതമുള്ള ട്രോളര്‍മാരുടെ പരിഹാസം. അഞ്ച് രകത്സാക്ഷികളെ ലഭിച്ചത് ഇനിയും ആഘോഷിച്ചു തീര്‍ത്തില്ലേ, പ്രത്യേകിച്ചും രകതസാക്ഷിത്വത്തിന് കാരണക്കാരനായി സിപിഎം കണ്ടിരുന്ന സിഎംപി നേതാവ് എം.വി രാഘവന്റെ മകനും പാര്‍ട്ടിയും ഇപ്പോള്‍കൂടെയുള്ള സാഹചര്യത്തില്‍ എന്നാണ് ചോദ്യം. മരിച്ചവരുടെ കുടുംബത്തിന് പോയി കൊലയാളി രാഘവന്‍ എന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ രക്തസാക്ഷിത്വ ആചരണവേദിയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് കൂടി മനസ്സറിഞ്ഞ് ജയ് വിളിക്കുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷിത്വദിനത്തില്‍ എംവിആറിന്റെ മകന്‍ സിപിഎം നേതാക്കള്‍ക്കൊപ്പം വേദി പങ്കിടുന്നത് കാണുമ്പോള്‍ സഖാക്കള്‍ ഉറിയെങ്കിലും ഉടക്കണ്ടേ.. എന്നാണ് മറ്റൊരു പ്രതികരണം.
1994 നവംബര്‍ 25നു കൂത്തുപറമ്പില്‍ വച്ചുണ്ടായ പോലീസ് വെടിവെപ്പില്‍ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൊല്ലപെട്ട സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ.അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘര്‍ഷമാണ് വെടിവെപ്പില്‍ കലാശിച്ചത്.
Discussion about this post