ഡല്‍ഹി: അഖില കേസിലെ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടേക്കും. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് എന്‍.ഐ.എയുടെ ആവശ്യം.
ഇതിനിടെ അഖിലയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു. കോടതിയില്‍ അഖിലയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിഷ്പക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഖിലയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യംചെയ്തു കൊല്ലം സ്വദേശി ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഖില ഇന്നു നേരിട്ടു ഹാജരാകും. ഇന്നു മൂന്നുമണിക്കാണു അഖില കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അഖിലയുടെ പിതാവ് അശോകന്റെ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയാണ് ആദ്യം പരിഗണിക്കുന്നത്. പിന്നീടു ഷെഫിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും.
Discussion about this post